Welcome To All

ലോക മുസ്‌ലിംകൾ അഞ്ചു നേരവും തിരിഞ്ഞു പ്രാർഥിക്കുന്ന കഅബ സ്ഥിതി ചെയ്യുന്നത് മക്കയിലാണ്

SAHALISAM
0

 

                                       


                                                                             

                                          മക്ക


സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് മുസ്‌ലിങ്ങളുടെ വിശുദ്ധ നഗരമായ മക്ക (അറബി: مكة / مكّة المكرمة‎‎). സൗദി അറേബ്യയുടെ ഭാഗമാകുന്നതിന് മുൻപ് ഹിജാസ് ഭരണത്തിൻ കീഴിലായിരുന്നു പുരാതന കാലത്ത് ബക്ക എന്നറിയപ്പെട്ടിരുന്ന മക്ക. 26 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കയിൽ 2012-ലെ കണക്കനുസരിച്ച് 2,000,000 ജനങ്ങൾ അധിവസിക്കുന്നു ഹജ്ജ്റമദാൻ തുടങ്ങി തീർഥാടകർ കൂടുതലായി വരുന്ന സമയങ്ങളിൽ ജനസംഖ്യയേക്കാൾ കൂടുതൽ തീർഥാടകർ നഗരത്തിൽ ഉണ്ടായിരിക്കും. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മക്കയിൽ നിന്നും 80 കി.മി ദൂരം പിന്നിട്ടാൽ ചെങ്കടൽ തീരത്ത് എത്തിചേരാം. mecca എന്ന വാക്ക് ഏതെങ്കിലും പ്രത്യേക വിഷയത്തിലെ കേന്ദ്രത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഹജ്ജ്-ഉംറ തീർഥാടന കേന്ദ്രം, ഖുർആൻ അവതരിച്ച പ്രദേശം, സംസം കിണർ നില കൊള്ളുന്ന പ്രദേശം, മുഹമ്മദ്‌ നബിയുടെ ജന്മ ഗ്രാമം തുടങ്ങി നിരവധി പ്രാധാന്യമുള്ള പ്രദേശമാണ് മക്ക.

ലോക മുസ്‌ലിംകൾ അഞ്ചു നേരവും തിരിഞ്ഞു പ്രാർഥിക്കുന്ന കഅബ സ്ഥിതി ചെയ്യുന്നത് മക്കയിലാണ്. മുസ്ലിംകളൊഴികെ മറ്റു മതസ്ഥർക്ക് മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ മസ്ജിദുൽ ഹറം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌: . ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്നത് മക്കയിലാണ്  നിലവിൽ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയേക്കാൾ 11 മീറ്റർ കുറവാണ് അബ്രാജ് അൽ ബൈത് ടവറിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സമയ ഗോപുരമായ മക്ക റോയൽ വാച്ച് ടവർ അബ്രാജ് അൽ ബൈത് ടവറിൽ മസ്ജിദുൽ ഹറമിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പർവതങ്ങളാൽ ചുറ്റപ്പെട്ട മക്ക തിഹാമ താഴ്വരകലുലെ സംഗമസ്ഥാനം ആണ്.

പേരിനു പിന്നിൽ


ബക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുരാതന ഗ്രാമം പിന്നീട് മക്ക എന്ന പേരിൽ അറിയപ്പെട്ടു എന്നാണ് ചരിത്രകാരനായ ഇബ്‌നു ഖൽദൂൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഖുർആനിലും ബൈബിളിലുമെല്ലാം മക്കയെ ബക്ക എന്നാണ് പരാമർശിച്ചിട്ടുള്ളത്. ഇംഗ്ലീഷിൽ സ്ഥലനാമം Mecca എന്നും Makkah എന്നും എഴുതാറുണ്ട്. ബക്ക എന്നത് കഅബയെ സൂചിപ്പിക്കുമ്പോൾ മക്ക എന്നാൽ പട്ടണത്തെയും ഉദ്ദേശിക്കുന്നു എന്നാണ് പ്രമുഖ മുസ്‌ലിം നിയമ വിദഗ്ദ്ധനായ അൽ-നഖായിയുടെ പക്ഷം. മറ്റൊരു ചരിത്രകാരനായ അൽ-സുഹരി വ്യക്തമാക്കുന്നത് ബക്ക എന്നാൽ മസ്ജിദുൽ ഹറാമും മക്ക നഗരത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ആണ് എന്നാണ്. പൊക്കിൾ തടം എന്നർത്ഥം വരുന്ന ബക്ക എന്ന അറബി വാക്ക് വന്നത് മക്ക ഭൂമിയുടെ കേന്ദ്ര ബിന്ദുവായത് കൊണ്ടാണെന്നും പറയപ്പെടുന്നു. ഗ്രാമങ്ങളുടെ മാതാവ് എന്ന് അർഥം വരുന്ന ഉമ്മുൽ ഖുറാ എന്നും മക്കക്ക് പേരുണ്ട്. ഇവിടെ നിന്നാണ് ലോക നാഗരികത ഉൽഭവിച്ചത് എന്നും അത് കൊണ്ടാണ് ഈ പേര് വരാൻ കാരണമെന്നും പറയപ്പെടുന്നു. കൂടാതെ മക്ക ഗ്രാമങ്ങളുടെ മാതാവായും (The Mother of Villages) പറയപ്പെടുന്നുണ്ട് മക്ക എന്ന പേരു ലഭിക്കാൻ കാരണം, അത് പാപങ്ങളെ മായ്ച്ച് കളയുന്നതുകൊണ്ട്, ജനങ്ങളെ ആകർഷിക്കുന്നതുകൊണ്ട്, വെള്ളം കുറവായതു കൊണ്ട്, ഭൂമിയുടെ മധ്യത്തിലായതു കൊണ്ട് എന്നിങ്ങനെ വിവിധ അഭിപ്രായങ്ങൾ ഇ‌സ്‌ലാം മതപണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്.


ചരിത്രം

ഇസ്‌ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമാണ് മക്ക. അതിപുരാതനകാലം മുതൽ ജനവാസമുണ്ടായിരുന്ന, പൊതുവർഷാരംഭത്തിനു മുൻപ് രണ്ടായിരമാണ്ടിൽ ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രമായി തീരുകയും ചെയ്ത ഈ പ്രദേശം വിവിധ പ്രവാചകരുടെയും രാജാക്കൻമാരുടെയും താവളമായിരുന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്. സംരക്ഷണത്തിലെ വീഴ്ച മൂലം പല ചരിത്ര സ്ഥാപനങ്ങളും നാമാവശേഷമായിട്ടുണ്ട്. അതിനാൽ അടുത്ത കാലത്തായി സൗദി ഗവൺമെന്റ് പുരാവസ്തു സംരക്ഷണത്തിനും മക്ക, മദീന പട്ടണങ്ങളിലെ ചരിത്ര പ്രധാന സ്ഥാപനങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനും ഒരു പ്രത്യേക സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്.

ഹജ്ജ്


മക്കയിലെത്തുന്ന വിശ്വാസികളുടെ ഏറ്റവു പ്രധാന ആരാധനാ കർമമാണ് ഹജ്ജ്. മക്കയിൽ താമസിക്കുന്നവർ തൻഈം എന്ന പ്രദേശത്ത് നിന്നും മറ്റു പ്രദേശത്തു നിന്നും വരുന്നവർ മക്കയിൽ പ്രവേശിക്കുന്നതിന് മുമ്പും ഇഹ്റാം ചെയ്യണം. തുടർന്ന് മക്കയിൽനിന്ന് ഏകദേശം 5 കി.മീ ദൂരത്തുള്ള മിനായിൽ മുത്വവ്വിഫ് ഒരുക്കുന്ന തമ്പുകളിൽ താമസിക്കുന്നു. അടുത്ത ദിവസം മിനായിൽ നിന്ന് ഏകദേശം 11 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന മൈതാനമായ അറഫയിലേക്ക് പോകുന്നു. ദുൽഹജ്ജ് 9ന് അറഫാത്തിൽ ഒരുമിച്ചു കൂടൽ നിർബന്ധമാണ്. അറഫാ സംഗമത്തിന് ശേഷം മിനായിൽനിന്ന് അറഫയിലേക്കുള്ള വഴിയിൽ ഏകദേശം 5 കി.മീ നീളത്തിൽ സ്ഥിതിചെയ്യുന്ന മുസ്ദലിഫയിൽ രാപാർക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഇവിടെ നിന്നും ആണ് കല്ലേറ് നടത്തുന്നതിനു വേണ്ടി കല്ല്‌ എടുക്കുന്നത്. അടുത്ത ദിവസം രാവിലെ മിനയിലേക്ക് കല്ലെറിയാൻ പോകുന്നു തുടർന്ന് തല മുണ്ഡനം ചെയ്തു മക്കയിലെത്തി വിടവാങ്ങൽ തവാഫ് ചെയ്യുന്നു.

മിനായിലെ ജംറയിൽ കല്ലേറ് നടത്തുന്ന ഹജ്ജ് തീർഥാടകർ

ഏതാനും വർഷങ്ങളായി സൗദി ഭരണകൂടം മക്കയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ നവീകരണ പദ്ധതിയുടെ ഫലമായി ഹജ്ജ് വേളയിൽ മിനായിൽ അനുഭവപ്പെടാറുള്ള തിക്കും തിരക്കും ഇപ്പോൾ അനുഭവപ്പെടുന്നില്ല. ശീതീകരിക്കപ്പെട്ട അഞ്ചുനില ജംറ സമുച്ചയം പൂർണസജ്ജമായതോടെ കൂടുതൽ പ്രയാസങ്ങളോ അത്യാഹിതങ്ങളോ ഇല്ലാതെ ഹാജിമാർക്ക് സുഗമമായി ജംറകളിൽ എറിയാൻ കഴിയുന്നു. മിനായിലെ ട്രെയിൻ സ്‌റ്റേഷനും ജംറ പാലവും തമ്മിൽ ബന്ധിപ്പിച്ചതിനാൽ ഹാജിമാർക്ക് ജംറകളെറിയാൻ കൂടുതൽ സൗകര്യമുണ്ട്. മശാഇർ ട്രെയിൻ സംവിധാനം മിനായിലെ തിരക്ക് കുറക്കാൻ സഹായകരമായിട്ടുണ്ട്. ഹജ്ജ് വേളയിൽ മിനയിലെ ജംറകളിൽ കല്ലെറിയുന്ന തീർഥാടകർക്ക് ചൂടിന് ആശ്വാസം പകരാൻ നൂതന എയർകണ്ടീഷനിങ് സംവിധാനവും നിലവിലുണ്ട് . മരുഭൂമികളിൽ ഉപയോഗിക്കുന്നതരത്തിലുള്ള എയർകണ്ടീഷനിങ് യൂനിറ്റുകളാണ് ജംറകളിലെത്തുന്ന തീർഥാടകർക്ക് തണുത്ത കാറ്റ് ലഭിക്കാൻ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതുമൂലം ജംറയുടെ ഏറ്റവും മുകളിലെ ഓപൺ ടെറസിലും പുറത്ത് മൈതാനത്തും ചൂടിന്റെ അളവ് 24 സെൽഷ്യസ് വരെയായി കുറക്കാനാവും. പുതിയ എയർകണ്ടീഷനിങ് യൂനിറ്റുകളിൽ നിന്ന് ഒരോ നിലകളിലുമുള്ള തീർഥാടകർക്ക് തണുത്ത കാറ്റ് ലഭിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ചൂട് കുറക്കുന്നതിന് ഫാനുകളും ഘടിപ്പിച്ചിട്ടുണ്ട്. തിരക്കൊഴിവാക്കാൻ ജംറകളിലേക്കുള്ള വിവിധ പ്രവേശന കവാടങ്ങളിലും ചുറ്റുമുള്ള മൈതാനത്തും നൂറുക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെയും വിന്ന്യസിക്കാറുണ്ട്. തിരക്കിന്റെ ദൃശ്യങ്ങൾ തീർഥാടകർക്ക് ടന്റുകളിലൊരുക്കിയ ടെലിവിഷൻ സ്‌ക്രീനുകളിൽ തന്നെ കാണാം. കൂടാതെ ജംറകളിലേക്ക് എത്തുന്ന പ്രധാന റോഡുകളിൽ ഭീമൻ സ്‌ക്രീനുകളും ഉണ്ട്.

ഉംറ


ക്കയിലെത്തുന്ന വിശ്വാസികളുടെ ഒരു പ്രധാന ആരാധനാ കർമമാണ് ഉംറ. ഉംറ നിർവഹിക്കാൻ ഹജ്ജ് കർമ്മത്തെപ്പോലെ പ്രത്യേക കാലമോ സമയമോ ഇല്ല. ഏത് കാലത്തും എപ്പോൾ വേണമെങ്കിലും നിർവ്വഹിക്കാവുന്നതാണ്. ഒരു മുസ്ലിമിന് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധമുള്ള ആരാധനാ കർമമാണ് ഉംറ. മക്കയുടെ അതിർത്തിക്കു പുറത്തു നിന്നും കുളിച്ച് ഇഹ്‌റാം വസ്ത്രമണിഞ്ഞ് ഇഹ്‌റാമിൽ പ്രവേശിച്ചു ലബൈക ഉംറ എന്ന് പ്രഖ്യാപിക്കുക. തുടർന്ന് ഉംറയുടെ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് കഅബയിലേക്ക് നീങ്ങുക. കഅബയെ ഏഴു തവണ ത്വവാഫ് (ചുറ്റുക) ചെയ്യുക. മഖാമു ഇബ്‌റാഹീമിന്റെ പിന്നിൽ രണ്ടു റക്അത്ത് നമസ്‌കരിക്കുക. പിന്നീട് സഫയിൽ നിന്ന് തുടങ്ങി മർവയിൽ അവസാനിക്കുന്ന വിധം ഏഴുതവണ നടക്കുക. തുടർന്ന് തലമുടി വെട്ടുകയോ വടിക്കുകയോ ചെയ്യണം. സ്ത്രീകൾക്ക് ഇഹ്‌റാമിന്ന് പ്രത്യേക വസ്ത്രമില്ല. അവർ തലമുടി കൂട്ടിപ്പിടിച്ച് അറ്റത്തുനിന്ന് അല്പം മുറിച്ചുകളഞ്ഞാൽ  മതി.


Post a Comment

0 Comments
Post a Comment
To Top