Welcome To All

കർണാടക നൽകുന്ന പ്രതീക്ഷ

ABDUL WAKIF
0

 കർണാടക നൽകുന്ന പ്രതീക്ഷ

                                             (ലേഖനം : സ്വലാഹുദ്ധീൻ അയ്യൂബി പുല്ലാളൂർ)

 

കർണാടക തിരഞ്ഞെടുപ്പിൽ 224 സീറ്റിൽ 136 - ലും കോൺഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം വരിക്കാൻ സാധിച്ചത്, ഇന്ത്യയിലെയും കർണാടകയിലെയും ജനങ്ങൾക്ക് ഒരുപാട് പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ട്. കുറച്ചുകാലങ്ങളായി കർണാടകയിൽ മത രാഷ്ട്രീയത്തിന്റെയും വിഭിന്നതയുടെയും അസ്വാത്സ്യങ്ങൾ മുളച്ചു പൊന്താൻ തുടങ്ങിയിട്ട്.  ഈ ഒരു വിഘടിത താല്പര്യത്തെ ചെറുത്തു തോൽപ്പിക്കുകയാണ് 2023 ലെ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് ചെയ്തത്. വൈവിധ്യങ്ങളാൽ സമ്പൽ സമൃദ്ധി നിറഞ്ഞ ഇന്ത്യയിലെ മതങ്ങൾക്കിടയിൽ വ്രണങ്ങൾ രൂപപ്പെടുത്തുകയാണ് ബിജെപിയും സംഘപരിവാറും ചെയ്തുകൊണ്ടിരിക്കുന്നത്.

 തെന്നിന്ത്യയിലെ സംഘപരിവാറിന്റെ പരീക്ഷണശാലയായിരുന്നു തിരഞ്ഞെടുപ്പിനു മുമ്പ് വരെ കർണാടക. ആദ്യമായവർ അവിടെ പരീക്ഷണ വിധേയമാക്കിയത് ഹിജാബെന്ന വിസ്ഫോടന ബോംബാണ്. ആ പരീക്ഷണത്തിൽ സംഘപരിവാർ ഏറെക്കുറെ വിജയിച്ചിരുന്നുവെങ്കിലും പരിപൂർണ്ണമായത് പൂർത്തീകരിക്കാൻ സംഘപരിവാറിന് സാധിച്ചില്ല. കർണാടകയിലെ പല കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ഹിജാബ് ധരിക്കുന്നത് വിലക്കുകയും അതിനെതിരെ പല നടപടികൾ സ്വീകരിക്കുകയും ബിജെപി സർക്കാർ ചെയ്തിരുന്നു. അതിന് ചുക്കാൻ പിടിച്ചത് കർണാടകയിലെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന BC നാഗേഷായിരുന്നു. എന്നാൽ ജനം നാഗേഷിന്റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയെന്നോണം ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയമായിരുന്നു മുൻ വിദ്യാഭ്യാസ മന്ത്രി നേരിട്ടത്.

 മുസ്ലിം ന്യൂനപക്ഷത്തെ അക്രമിക്കൽ ഹരമാക്കിയ സംഘപരിവാർ അടുത്ത ഒളിയജണ്ടയായ മുസ്ലീങ്ങൾക്കുൾക്കുള്ള 4% ന്യൂനപക്ഷ സംവരണം എടുത്തു മാറ്റലെന്ന വിത്താണ് കർണാടകയിൽ വിതറിയത്. മുസ്ലീങ്ങളുടെ സംവരണം എടുത്തു മാറ്റി മറ്റു ന്യൂനപക്ഷങ്ങളായ വൊക്കലിംഗം,ലിംഗായത്ത് എന്നീ ന്യൂനപക്ഷങ്ങൾക്ക് വീതിക്കുകയായിരുന്നു ബിജെപി സർക്കാർ ചെയ്തിരുന്നത്. ഇതിലെ ദുരുദ്യേശം സംവരണം വീതിച്ചു നൽകിയ മറ്റു ന്യൂനപക്ഷങ്ങളുടെ വോട്ടായിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നും വഞ്ചിതരാവാൻ തൽപരരുമല്ലായിരുന്ന കർണാട്ടിക് ജനം, സംഘപരിവാറിന്റെ ഈ കുടില തന്ത്രങ്ങളിൽ അകപ്പെട്ടില്ല.

 വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിത്തുകൾ പാകാൻ കഴിഞ്ഞ മാസമിറങ്ങിയ "The Kerala Story" എന്ന സിനിമ മുതൽ 1799 ൽ നിർവ്വാണം പ്രാപിച്ച ടിപ്പുവിനെ വരെ സംഘപരിവാർ ഉപയോഗിച്ചു.

 "നിങ്ങൾ കേരളത്തിലേക്ക് നോക്കൂ..  മുസ്ലീങ്ങൾ കാരണം എന്താണവിടെ സംഭവിക്കുന്നത്", "നിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്താൽ സംവരണം വീണ്ടും മുസ്ലീങ്ങൾക്ക് ലഭിക്കും", "ടിപ്പുവിനെ പോലെ മതഭ്രാന്തരാണ് മുസ്ലീങ്ങൾ", "ബിജെപിക്ക് വോട്ടുചെയ്താൽ ഏക സിവിൽ കോഡ് മുഖേന മുസ്ലീങ്ങളെ പാഠം പഠിപ്പിക്കാൻ നമുക്ക് കഴിയും" തുടങ്ങി ഒട്ടനവധി വിദ്വേശ പ്രചാരണങ്ങളും പ്രഭാഷണങ്ങളുമാണ് മോദിയും പ്രിയ ശിങ്കിടി അമിത് ഷായും കർണാടകയിൽ പറഞ്ഞ് പരത്തിയത്. പക്ഷേ ഇന്ത്യൻ ഭരണഘടനയുടെ അടിക്കല്ല് ഇളക്കിയ ഇവരുടെ വിഭിന്ന പ്രസ്ഥാവനകളും പ്രഖ്യാപനങ്ങളും ഒരു ചെവിയിലൂടെ ശ്രദ്ധിച്ച് മറുചെവിയിലൂടെ പുറന്തള്ളുകയാണ് കർണാട്ടിക് ജനം ചെയ്തത്. " അനുഭവം ഗുരു" ഇതാണ് കർണാടകയിലെ ജനങ്ങളുടെ തിമിരം മാറ്റിയത്. 2014 മുതൽ കണ്ണാടിക്ക് ജനം അനുഭവിച്ച ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും ഏക അവകാശികൾ സംഘപരിവാറായിരുന്നു. ഈ ഒരു ദുരവസ്ഥയാണ് കർണാടകയിലെ ജനങ്ങളുടെ കണ്ണുതുറപ്പിച്ചത്. 2007 ൽ ആദ്യമായി ബിജെപി കർണാടകയിലെ അധികാര കസേരയിൽ ഇരുന്നപ്പോൾ ബിജെപി നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത് "ദക്ഷിണേന്ത്യയിലേക്കുള്ള തുറന്ന വാതിലെന്നാണ് " പക്ഷേ ആ വാതിൽ കൊട്ടിയടച്ചിരിക്കുകയാണ് കർണാടകയിലെ പൗര ബോധമുള്ള പൗരന്മാർ.

ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിനും ബിജെപിക്കും ഒരു പാഠമാണ്. ഉത്തരേന്ത്യയിലെ വിലപ്പോയ ഹിന്ദുത്വ - രാഷ്ട്രീയത്തിന്റെയും ജാതി-മത ഭ്രാന്തന്മാരുടെ നിക്ഷിപ്ത താല്പര്യങ്ങളും ദക്ഷിണേന്ത്യയിൽ ഫലം കാണുകയിലെന്നാണ് ബിജെപിക്ക് ലഭിക്കുന്ന ആദ്യ പാഠം. തിരിച്ചറിവെന്ന കഴിവുള്ള ജീവിയാണ് മനുഷ്യൻ. അതിനാൽ ജനങ്ങളെ കൂടുതൽ ഭിന്നിപ്പിക്കുവാൻ സാധ്യമല്ല എന്നും അവർ ഒത്തൊരുമിച്ചാൽ ഏതു വൻ ഫാസിസ്റ്റ് ശക്തിയെയും തടയാൻ കഴിയുമെന്നാണ് സംഘപരിവാറിനു കരഗതമാക്കാൻ കഴിയുന്ന പാഠം രണ്ട്. കോൺഗ്രസിന് ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പ്രതിഫലമായി ലഭിച്ചതാണീ വൻ വിജയം.

 കോൺഗ്രസിനുള്ളിലെ അധികാര മോഹങ്ങളെയും, ആഭ്യന്തര കലഹങ്ങളെയും തച്ചുടച്ചായിരുന്നു ഖാർഗെയും സംഘവും കർണാട്ടിക് സംഗീതത്തിനെത്തിയത്. ആ ഗീതമവർക്ക് ഒരു പുനരുദ്ധാനവും ഒരു നവോന്മേഷവുമാണ് നൽകിയത്.കുറച്ചുകാലങ്ങളായി ചിതലരിക്കുന്ന ഇന്ത്യൻ മതേതരത്വത്തിനേയും മതസൗഹാർദ്ദത്തിനേയും

 ചിതൽ മുക്തമാക്കിയിരിക്കുകയാണ് കർണാടകയിലെ ജനങ്ങൾ. ഇന്ത്യൻ റിപ്പബ്ലിക്കിനെയും ഭരണഘടനയെയും സംരക്ഷിച്ചു നിർത്താനും എനിയും കാതങ്ങളേറെ ഇന്ത്യ മതസൗഹാർദ്ദത്തിന്റെയും വൈവിധ്യങ്ങളുടെയും പ്രതീകമായിരിക്കട്ടെയെന്നുമാണ് ഇന്ത്യന് ദേശീയതക്ക് കർണാടക ജനത നൽകുന്ന പ്രതീക്ഷ.

Post a Comment

0 Comments
Post a Comment
To Top